Malayalam Hymn
Nirnnayam enthonninimel varnnikkum
Nirnnayam enthonninimel varnnikkum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നിർണ്ണയം എന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ
ഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്റെ
നന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻ
മാനമൊ നിനക്കു ഘനമോടേകുന്നേൻ
2 സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോ
ഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ;-
3 തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെ
പഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്;-
4 ക്രിസ്തു സന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെ
സ്വസ്ഥതമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ;-