Malayalam Hymn
Sthuthi sthothravum bahumaanavum
Sthuthi sthothravum bahumaanavum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തുതി സ്തോത്രവും ബഹുമാനവും
സർവ്വശക്തൻ ഉന്നതൻ
ആരാധിക്കാം സ്തുതി പാടിടാം
തിരുനാമം കീർത്തിച്ചിടാം (2)
1 നിത്യം നമ്മുടെ ഭാരമഖിലം
വഹിക്കും ദൈവമവൻ (2)
ആവശ്യങ്ങളിൽ കരുതിടുന്നൊരു
സ്നേഹതാതനവൻ (2);- സ്തുതി...
2. തകർന്നഹൃദയത്തിൻ യാചനകളെ
നിരസിക്കില്ല നാഥൻ (2)
താഴ്ചയിൽ നമ്മെ ഓർത്ത തൻ ദയ
എത്രയോ ശ്രേഷ്ഠം (2);- സ്തുതി...
3 ചെയ്ത പാപങ്ങൾക്കൊത്ത പോലവൻ
പകരം ചെയ് വതില്ല (2)
ദീർഘക്ഷമയും ദയയുമേറിടും
സ്നേഹനാഥനവൻ(2);- സ്തുതി...
4 നമ്മെ സ്നേഹിച്ചു നമുക്കായ് സുതനെ
നൽകി താതനവൻ (2)
ദിനം ദിനം തൻ കൃപയും കരുണയും
പാടി വാഴ്ത്തുക നാം (2);- സ്തുതി...