Malayalam Hymn
Vegam varaamennuraccha yeshu
Vegam varaamennuraccha yeshu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വേഗംവരാമെന്നുരച്ച യേശുനാഥാ!
വന്നിടണേ ക്ലേശമെല്ലാം തീർത്തിടണേ
കാത്തിടണേ അന്ത്യത്തോളം
ബാഖായുടെ താഴ്വര ഞാൻ
ക്ഷീണിച്ചേതും പോയീടല്ലേ
വിശ്വസിക്കീലോകമേതും
യോഗ്യമല്ലെന്നോതീട്ടുണ്ട്
വിശ്വാസത്തിൻ ധീരനായ് ഞാൻ
നിന്നീടുവാൻ കാത്തിടണേ
എത്രകാലം ഞാനിവിടെ
കഷ്ടത സഹിച്ചീടേണം
മാത്രയും താമസിക്കല്ലെ
ശത്രു മുറ്റും ഞെരുക്കുന്നു
കഷ്ടതകൾ എന്നു നീങ്ങും
സ്നേഹവീട്ടിലെന്നുചേരും
കീറ്റുവസ്ത്രം എന്നു മാറും
വെള്ളവസ്ത്രം എന്നു കിട്ടും
ദു:ഖമെല്ലാം എന്നു തീരും
അക്കരെനാടെന്നു കാണും
ആശ്വാസത്തിന്നെശുവേ നീ
അല്ലാതാരേം കാണുന്നില്ല
കാൽവറിയിൽ ക്രൂശിന്മീതെ
തൂങ്ങിയോനെ എന്നു കാണും