Athyantha shakthi en svanthamennalla

Malayalam Hymn

Athyantha shakthi en svanthamennalla

Athyantha shakthi en svanthamennalla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അത്യന്തശക്തി എൻ സ്വന്തമെന്നല്ല വൻ കൃപയാൽ തന്ന ദിവ്യദാനം (2) വിണ്ണിന്റെ ശക്തി ഈ മൺ പാത്രത്തിൽ നിക്ഷേപമായ്‌ ഇന്നും നിറച്ചീടുന്നു (2) ആത്മാവിൻ ശക്തി അളവറ്റ ശക്തി അത്ഭുത ശക്തി ആ മഹാശക്തി(2) മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തി ബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2) 2 രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2) ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ തൽക്ഷണം താങ്ങി തലോടും ശക്തി(2);- ആത്മാ.. 3 നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ ആനന്ദാത്താലെന്നെ നയിക്കും ശക്തി(2) വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെ ജീവാന്ത്യത്തോളം ജയം ഏകും ശക്തി(2) ;- ആത്മാ..

Related Songs