Aaradhana samayam athyantha

Malayalam Hymn

Aaradhana samayam athyantha

Aaradhana samayam athyantha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധനാസമയം അത്യന്ത ഭക്തിമയം ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ തീരുമെന്നാമയം 2 ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ 3 അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ 4 സന്തോഷശോഭനം മൂന്നാം മഹത്ദിനം സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം 5 പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി 6 സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ 7 ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ ജയകിരീടമണിയും ക്രിസ്തുരാജനു ഹാ! ജയമേ

Related Songs