Saramilla ie sangkadngal

Malayalam Hymn

Saramilla ie sangkadngal

Saramilla ie sangkadngal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സാരമില്ല ഈ സങ്കടങ്ങൾ മാറിപോകും ഈ വേദനകൾ മാറി പോകാത്തൊരു വാഗ്ദത്ത മുണ്ടിനി ആ നല്ല നാളുകൾ വേഗം വരും കരയണ്ട ദുഃഖത്താൽ കർത്തനുണ്ട് കണ്ണുനീരല്ലാമേശു മാറ്റീടുമേ സങ്കടങ്ങൾക്കല്ലാം പരിഹാരം തന്നീടും പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട്;- സാരമില്ല... ഏലിയാവിൻ ദൈവം കൂടെയുണ്ട് എന്നുമെന്നേ കർത്തൻ പോറ്റീടുന്നു കാക്കയെ കൊണ്ടവൻ ഭക്ഷണമൊരുക്കി നിത്യമെന്നെ താതൻ പോറ്റീടുന്നു;- സാരമില്ല... ആഴക്കടലിൽ ഞാൻ താണുപോയാൽ കരം പിടിച്ചെന്നെ താതൻ ഉയർത്തീടുന്നു ചേർത്തൊപ്പം പിടിച്ച് കടലിൻ മീതെ നടന്ന് അക്കരെയെത്തിക്കും താതനെന്നെ;- സാരമില്ല... ഭാരങ്ങളാൽ ഞാൻ തളർന്നാലും ഭാരം ചുമന്നവൻ യേശുവുണ്ട് എൻ പാപഭാരം ക്രൂശിൽ താൻ വഹിച്ച് അടിപിണരാലവൻ സൗഖ്യം തരും;- സാരമില്ല...

Related Songs