Sthuthippin sthuthippin yahin

Malayalam Hymn

Sthuthippin sthuthippin yahin

Sthuthippin sthuthippin yahin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻ തപ്പിനോടും നൃത്തത്തോടും കിന്നരത്താടും ഉച്ചനാദമുള്ള കൈത്താളത്തോടും 1 അഖില ചരാചര സൃഷ്ടികൾക്കുടയോൻ അവൻ മേയ്ക്കും ആടുകൾ നാം സർവ്വശക്തികൾക്കും മീതെ അധിപതിയായോനെ നിരന്തരം സ്തുതിച്ചിടുവിൻ;- സ്തുതി… 2 അനുദിനമവൻ ചെയ്ത നന്മകൾ നിനയ്ക്കിൽ അവനെന്തു പകരം നൽകും? പൂർണ്ണമനസ്സോടും ആത്മാവിൻ അമിതബലത്തോടും അവനെ നാം സ്തുതിച്ചിടേണം;- സ്തുതി… 3 ഇരമ്പും ചെങ്കടലിൽ പെരുവഴിയൊരുക്കിയ പരമപരാശക്തൻ താൻ ഈ മരുവിലെ യാത്രയിൽ കരം പിടിച്ചനുദിനം കരുണയാൽ നടത്തിടുമേ;- സ്തുതി… 4 തിരുക്കത്താൽ നമുക്കനശ്വര ഭവനങ്ങൾ ഒരുക്കുമെന്നരുളിയവൻ തിരികെ വരും അവനരികിൽ നാം അനന്തമായ് വസിക്കും നിത്യാനന്ദമായ്;- സ്തുതി ...

Related Songs