Annalil enthoranandam oh

Malayalam Hymn

Annalil enthoranandam oh

Annalil enthoranandam oh lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു 2 പോയതുപോലെ നമ്മുടെ നായകൻ വരും നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും ഓഓ സ്തോത്രം പാടുമെല്ലാവരും 3 ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും ഖിന്നത മാറും തീരാവിനകൾ തീരും ഓഓ എല്ലാ കണ്ണീരും തോരും 4 വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും ഓഓ പേയിൻ സേനകൾ കേണീടും 5 മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ ധരയിൽ മുഴങ്ങുമെങ്ങും ദൈവിക സ്തുതികൾ ഓഓ ദിവ്യ സന്തോഷധ്വനികൾ 6 നമ്മൾക്കൊരുക്കിയ നല്ലൊരു നവനഗറിൽ എന്നും എന്നും വാഴും സീയോൻ പുരിയിൽ ഓഓ ജീവനായകന്നരികിൽ

Related Songs