Ie paradevanaho namukku

Malayalam Hymn

Ie paradevanaho namukku

Ie paradevanaho namukku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ പരദേവനഹോ നമുക്കു പരിത്രാണനത്തിന്നധിപൻ മരണത്തിൽ നിന്നൊഴിവ് - കർത്തനാമഖില ശക്ത നിൻ തിരുകരത്തിലുണ്ടനിശം;- ഈ... നാഥനതെ തന്നരികളിന്‍ (2) വന്‍ തലയെ തകര്‍ക്കും-പിഴച്ചു നടക്കുന്നവന്‍റെ മുടികള്‍ (2) മൂടിയ നെറുക-യെത്തന്നെ മുറിക്കു മാദിനാഥനുരു ചെയ്തതാനനിശം;- ഈ... നിന്‍ കാല്‍ ചോരയില്‍ ചവിട്ടുവാന്‍ (2) നിന്നരികളില്‍ നിന്നു നിന്‍ നായ്ക്കളുടെനാവിന്നാസ്വദിപ്പാനും (2) ബാശാന്‍ ദേശമതില്‍ നിന്നു ഞാന്‍ തിരിപ്പി ച്ചാഴിയാഴത്തു-നിന്നരികളെ വരുത്തും;- ഈ... കണ്ടു നിൻ സഞ്ചാരമവർ (2) എൻ പരാനാമരചൻ-വിശുദ്ധസ്ഥലത്ത് നടക്കുന്നതിനെ (2) മുന്നിൽ പാടുന്നവർ-പിന്നിൽ മീട്ടുന്നവർ ചേർന്നു തപ്പടിക്കും-കന്നിമാർ നടുവിൽ;- ഈ... യിസ്രായേലുറവിലുള്ള (2) നിങ്ങളനുഗ്രഹിപ്പിന്‍-സകലജഗത്തിന്‍ പതിയെ സഭയില്‍ (2) ശത്രുമേലധിക-രിച്ചിടും ചെറിയ ബന്യമിനവിടം-തന്നിലുണ്ടനിശം;- ഈ... അങ്ങവരെ കല്ലേറ്റുന്ന (2) യൂദജനപ്രഭുക്കള്‍-സെബുലൻ പ്രഭുക്കൾ-നപ്താലിപ്രഭുക്കൾ (2) ഏകി നിന്‍റെ ബല-മേകനാഥനടി യാര്‍ക്കുചെയ്തതുറ-പ്പിക്കനീസതത;- ഈ... ശ്രീയെറുശാലേമിലുള്ള (2) നിന്‍ മന്ദിരം നിമിത്ത-മരചര്‍ നിനക്ക് ഭയന്ന് തിരുമുല്‍ (2) ക്കാഴ്ച കൊണ്ടുവരുമേശുവിന്നു ജയം യേശുവിന്നു ജയം യേശുവിന്നു ജയം;- ഈ... -ആം സങ്കീർത്തനം 20-30 വക്യങ്ങൾ

Related Songs