Kanamenikkente rakshithave ninte

Malayalam Hymn

Kanamenikkente rakshithave ninte

Kanamenikkente rakshithave ninte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ തങ്കമുഖമെന്റെ താതൻ രാജ്യേ 1 ഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻ മേലോക വാർത്തയിൽ ദൂരസ്ഥനായ് അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻ പുല്ലോടു തുല്യനായി കാണുന്നിപ്പോൾ;- 2 കാലന്റെ കോലമായ് മൃത്യു വരുന്നെന്നെ കാലും കൈയും കെട്ടി കൊണ്ടു പോവാൻ കണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻ മണ്ണോടു മണ്ണങ്ങു ചേർന്നിടേണം;- 3 എല്ലാ സാമർത്ഥ്യവും പുല്ലിന്റെ പൂ പോലെ എല്ലാ പ്രൗഢത്വവും പുല്ലിന്റെ പൂ പോലെ മർത്ത്യന്റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യം എന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;- 4 വണ്ണം പെരുത്താലും മണ്ണിന്നിരയിതു കണ്ണിന്റെ ഭംഗിയും മായ മായ കൊട്ടാരമായാലും വിട്ടേ മതിയാവു കോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;- 4 പതിനായിരം നില പൊക്കി പണിഞ്ഞാലും അതിനുള്ളിലും മൃത്യു കയറിചെല്ലും ചെറ്റപ്പുരയതിൽ പാർക്കുന്ന ഭിക്ഷുവും മറ്റും മരണത്തിന്നധീനനാം;- 5 രോഗങ്ങളോരോന്നും പെട്ടന്നുള്ളാപത്തും ആർക്കും വരുന്നതീ ക്ഷോണീതലെ കഷ്ടം മനുഷ്യർക്കു രോഗക്കിടക്കയിൽ അഷ്ടിക്കശനം പോലായിടുമേ;- 6 അയ്യോ അയ്യോ എന്നുള്ളന്ത്യസ്വരമോർക്കിൽ അയ്യോ എനിക്കൊന്നും വേണ്ടപാരിൽ കർത്താവെനിക്കൊരു വാസസ്ഥലം വിണ്ണിൽ എത്രകാലം മുൻപേ തീർപ്പാൻ പോയി;- 8 ആ വീട്ടിൽ ചെന്നു ഞാൻ എന്നന്നേക്കും പാർക്കും ആ വീട്ടിൽ മൃത്യുവിന്നില്ലോർവഴി പതിനായിരം കോടി ദൂതന്മാർ മദ്ധ്യേ ഞാൻ കർത്താവാമേശുവിൻകൂടെ വാഴും;-

Related Songs