Aashakal than chirakukalil

Malayalam Hymn

Aashakal than chirakukalil

Aashakal than chirakukalil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശകൾ തൻ ചിറകുകളിൽ അനശ്വരതീരത്തു ഞാൻ ചെന്നു അനവരതം ദൂതർ സ്തുതി ചെയ്യും നാഥനെ ആനന്ദത്തോടെ ഞാൻ കണ്ടു 1 ആയിരമായിരം ദൂതസംഗീതങ്ങൾ ആമോദമോടെ പാടുന്നു (2) അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടി ആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾ 2 ആ സ്വർഗ്ഗനാടിന്റെ വീഥികൾ കാണുകിൽ ആരും കൊതിച്ചീടും എന്നുമേ(2) ആനന്ദം കരകവിഞ്ഞൊഴുകിടും ആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾ 3 ആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാം ആമോദമേകുമേ ആരിലും(2) ആത്മസ്വരൂപനാമീശനെ ആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ

Related Songs