Malayalam Hymn
Balamulla gopuram than naamam
Balamulla gopuram than naamam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ബലമുള്ള ഗോപുരം തൻനാമം
കലങ്ങുകില്ല തെല്ലും ശോധനയിൽ (2)
കുറവുകൾ മാറ്റിടും തൻസാന്നിദ്ധ്യം
നിറവായ് തീർക്കുമെൻ ശൂന്യതകൾ (2)
അവനല്ലയോ (3).. നല്ല നസറായൻ ആമേൻ
അവനല്ലയോ (3).. നല്ല നസറായൻ
2 നന്മയായ് മാറ്റും സകലവും താൻ
തിന്മകളെന്നെ തൊടുകയില്ല (2)
ആ നല്ല നാഥൻ അത്ഭുതനാമം
ആഹാ ഇമ്പമാണെൻ മനസിൽ (2);- അവനല്ലയോ...
2 തീക്കല്പാറയിൻ തെളിനീരും
തീർന്നുപോകാത്തൊരു സന്തോഷവും (2)
ചിറകിൻ നിഴലെൻ സങ്കേതവും
മറവിടമാണവൻ തിരുമാർവ്വം (2);- അവനല്ലയോ...