Malayalam Hymn
En priyan yeshuvin naamam
En priyan yeshuvin naamam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ പ്രിയൻ യേശുവിൻ നാമം
എനിക്കു നല്ല പ്രത്യാശയേകുന്ന നാമം
എന്നാശ യേശുവിൽ മാത്രം
എനിക്കു നിത്യ രക്ഷയും യേശുവിൽ മാത്രം
സങ്കടക്കടലിൽ വീണു താണുപോയെന്നെ
വലങ്കരത്താലെ പിടിച്ചുയർത്തിയവൻ
എന്റെ നാവിൽ പുതിയൊരു പാട്ടു തന്നു
എന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകി
എന്നുമെന്നും വൻകൃപയെ പകർന്നു തന്നു
ലോകത്തിൻ തമസ്സിൽ അകപ്പെട്ടുപോയെന്നെ
തൻ പ്രകാശധാരയിൻ നടുവിലാക്കിയേ
എന്റെ വഴിയിൽ ദിവ്യവെളിച്ചമേകി
എന്റെ കാലുകൾക്കു നല്ല വേഗതയേകി
എന്നുമെന്നും എന്റെ കൂടെ നടന്നീടുന്ന
പരീക്ഷകൾ പീഡനങ്ങൾ അനവധിയാം
വിശ്വാസത്തിൻ ശോധനകൾ നിരന്തരമാം
അവയെല്ലാം ജയിപ്പാൻ ശക്തിയേകുന്ന
വിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്ന
എന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന