Malayalam Hymn
Parishuddhanaaya yeshuvin naamam
Parishuddhanaaya yeshuvin naamam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പരിശുദ്ധനായ യേശുവിൻ നാമം
ഉയർന്നിരിക്കും അത് ഉന്നതമേ
വിടുവിക്കും നാമം ബലമുളള നാമം
അതിശയ നാമം കനിയുന്ന നാമം
എളിയവനെ എന്നും താങ്ങുന്ന നാമം കണ്ണുനീർ
തുടയ്ക്കും പാപം ക്ഷമിക്കും പുതുവഴി തുറക്കും
കഷ്ടങ്ങൾ മാറ്റും അതിശയ നാമം കനിയുന്ന നാമം
യേശുവിൻ നാമം എൻ യേശുവിൻ നാമം
ഞാൻ എന്നും വാഴ്ത്തും വാഴ്ത്തി സ്തുതിക്കും
ഞാൻ എന്നും വാഴ്ത്തും വാഴ്ത്തി സ്തുതിക്കും (2)
വിളിക്കുകിൽ ഉത്തരം അരുളുന്ന നാമം
തോൽവികൾ മാറ്റും ജയം തന്നു നടത്തും
വിശുദ്ധിയിൽ നടത്തും അശുദ്ധികൾ മാറ്റും
അതിശയനാമം കനിയുന്ന നാമം
യേശുവിൻ നാമം എൻ യേശുവിൻ നാമം
ഞാൻ എന്നും വാഴ്ത്തും വാഴ്ത്തി സ്തുതിക്കും
ഞാൻ എന്നും വാഴ്ത്തും വാഴ്ത്തി സ്തുതിക്കും