Thenilum madhuram yeshuvin naamam

Malayalam Hymn

Thenilum madhuram yeshuvin naamam

Thenilum madhuram yeshuvin naamam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തേനിലും മധുരമേശുവിൻ നാമം ദിവ്യമധുരാമമേ - അതു തേടുകിലുലകിലേവനും സദൃഢം നേടും നിത്യാനന്ദത്തെ പാതയിലെന്നും നല്ലൊരു ദീപവുമാപത്തിലഭയവുമേ - എന്റെ വ്യാധിയിലൗഷധമാധിയിലാനന്ദം സകലവുമെനിക്കവനാം;- ലോകസുഖങ്ങൾ സ്വപ്നസമാന- മാകെയകന്നൊഴിയും - സർവ്വ ശോകവും തീർക്കുമേശുവിൻ നാമം ശാശ്വതം ശാശ്വതമേ;- മാനവരൂപമണിഞ്ഞവനുലകിൽ താണവനായെങ്കിലും - സർവ്വ മാനവർ വാനവരഖിലരുമൊരുപോൽ തൻ പദം കുമ്പിടുമേ;- ലാഭമെന്നുലകം കരുതുവതഖിലം ചേതമെന്നെണ്ണുന്നു ഞാൻ - എന്റെ ലാഭമിനിയുമെന്നേശുവിൻ തൃപ്പദം ചേർന്നിടും ഞാനൊടുവിൽ;-

Related Songs