Thenilum madhuram vedamalla

Malayalam Hymn

Thenilum madhuram vedamalla

Thenilum madhuram vedamalla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 തേനിലും മധുരം വേദമല്ലാതി- ന്നേതുണ്ടുചൊൽ തോഴാ...നീ സശ്രദ്ധമിതിലെ സത്യങ്ങൾ വായിച്ചു ധ്യാനിക്കുകെൻ തൊഴാ 2 മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ മാഞ്ഞിടുമെൻ തോഴാ...ദിവ്യ രഞ്ജിത വചനം ഭഞ്ജിതമാകാ ഫലം പൊഴിക്കും തോഴാ;- 3 പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു- മിതിന്നു സമമോ തോഴാ...എന്നും പുതുബലമരുളും അതിശോഭ കലരും ഗതിതരുമന്യൂനം;- 4 തേനൊടു തേൻ കൂടതിലെ നൽതെളിതേ- നിതിന്നു സമമോ തൊഴാ...ദിവ്യ തിരുവചനം നിൻദുരിതമകറ്റാൻ വഴിപറയും തോഴാ;- 5 ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾ ക്കതിശുഭമരുളിടും... നിത്യ ജീവാത്മസൗഖ്യം ദേവാത്മാവരുളും വഴിയിതു താൻ ന്യൂനം;- 6 കാനനമതിൽവച്ചാനന്ദരൂപൻ വീണവനോടെതിർക്കേ... ഇതിൻ ജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെ ക്ഷീണിപ്പിച്ചെന്നോർക്ക;- 6 പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം പരിണമിച്ചൊഴിഞ്ഞിടിലും... നിത്യ പരമേശവചനം പാപിക്കു ശരണം പരിചയിച്ചാൽ ന്യൂനം;-

Related Songs