Malayalam Hymn
Yeshuvinte naamamethra divya madhuram
Yeshuvinte naamamethra divya madhuram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിന്റെ നാമമെത്ര ദിവ്യ മധുരം
പാപികൾക്കു മോചനത്തിൻ ഉന്നതനാമം
മോദമായ് പാടാം ഒന്നായ് ഇമ്പമായ് പാടാം
പാരിൽ നമ്മെ തേടി വന്ന യേശുവിൻ നാമം
1 രോഗികൾക്കു സൗഖ്യമേകും യേശുവിൻ നാമം
ബന്ധിതർക്കു മോചനം നൽകിയ നാമം
ക്ലേശിതർക്കെന്നും ശാന്തി ഏകിടും നാമം
ആശ്രിതർക്കാശ്വാസം എന്നും തന്നിടും നാമം;-
2 സത്യപാത കാട്ടിത്തന്ന യേശുനാഥൻ
നീതിമാർഗ്ഗമോതി തന്ന യേശുനാഥൻ
കരം പിടിച്ചിന്നും കർത്തൻ നടത്തിടുന്നെന്നെ
കുഴിയിൽ വീഴാതെന്നും കാത്തിടുന്നു;-
3 പാപികൾക്കായ് ജീവൻ തന്ന യേശു നാഥൻ
പാപികളെ രക്ഷിച്ചീടും യേശു നാഥൻ
ആശ്രയിച്ചീടും എന്നും ആശ്വസിച്ചീടും
സ്തുതിച്ചിടും നന്ദിയോടെ തിരുനാമം;-