Yeshuvinte namamethra athbhutha naamam

Malayalam Hymn

Yeshuvinte namamethra athbhutha naamam

Yeshuvinte namamethra athbhutha naamam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിന്റെ നാമമെത്ര അത്ഭുത നാമം യേശുവിന്റെ ജീവിതം അതെത്ര അത്ഭുതം വാക്കിലുണ്ട് അത്ഭുതം പ്രവർത്തിയിലുണ്ടത്ഭുതം യേശുവിന്റെ കരം തൊട്ടാൽ അത്ഭുതമുണ്ട് രോഗികൾക്കു സൗഖ്യം നൽകി അത്ഭുതം ചെയ്തു ഭൂതങ്ങളെ ശാസിച്ചവൻ അത്ഭുതം ചെയ്തു കുഷ്ഠ രോഗം മാറ്റി യേശു അത്ഭുതം ചെയ്തു മരിച്ചവരെ ഉയർപ്പിച്ചു അത്ഭുതം ചെയ്തു പച്ചവെള്ളം വീഞ്ഞാക്കി അത്ഭുതം ചെയ്തു അയ്യായിരത്തെ പോഷിപ്പിച്ചു അത്ഭുതം ചെയ്തു കടലിൻ മീതെ നടന്നവൻ അത്ഭുതം ചെയ്തവൻ കാറ്റും കടലും അടക്കിയവൻ അത്ഭുതം ചെയ്തു മരണത്തിൽ നിന്നുയർത്തവൻ അത്ഭുതവാൻ മരണത്തെ ജയിച്ചവൻ അത്ഭുതവാൻ സ്വർഗ്ഗത്തേക്കു പറന്നുപോയ അത്ഭുതവാൻ വീണ്ടും വരും രാജരാജനത്ഭുതവാൻ ഇന്നെനിക്കൊരത്ഭുതം ചെയ്തിടുമവൻ ഇന്നെനിക്കു അത്ഭുതമായി വിടുതൽ നൽകിടും വ്യാധിയെല്ലാം നീക്കിടും ആധിയെല്ലാം മാറ്റിടും അത്ഭുതങ്ങൾ ചെയ്തെനിക്കു ആശ്വാസം നൽകും

Related Songs