Yeshuvinte naamame shaashvathamaam

Malayalam Hymn

Yeshuvinte naamame shaashvathamaam

Yeshuvinte naamame shaashvathamaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിന്റെ നാമമേ ശാശ്വതമാം നാമമേ ആശ്രിതർക്കഭയമാം സങ്കേതമേ തുല്യമില്ലാ നാമമേ - എല്ലാ നാവും വാഴ്ത്തുമേ വല്ലഭത്വമുള്ള ദിവ്യനാമമേ 1 മൂവുലകിലും മേലായനാമമേ നാകലോകരാദ്ധ്യവന്ദ്യനാമമേ മാധുര്യമേറിടും-മാനസം മോദിക്കും മഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;- 2 കല്ലറ തകർത്തുയിർത്ത നാമമേ ചൊല്ലുവാനാകാത്തെ ശക്തനാമമേ അത്ഭുതനാമമേ-അതിശയനാമമേ പ്രത്യാശ നൽകിടുന്ന പുണ്യനാമമേ;- 3 പാരിൽ നിന്നു തന്റെ നാമം മായ്ക്കുവാൻ വീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ് പ്രതാപമോടിതാ പ്രശോഭപൂരിതം ഭൂമണ്ഡലം നിറഞ്ഞതേക നാമമേ;- 4 മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേ തൻ വിശുദ്ധരൊന്നായ് പാടും നാമമേ സിംഹാസനസ്ഥനാം - ക്രിസ്തേശുനായകൻ എൻ നെറ്റിമേൽ - തരുമവന്റെ നാമവും;-

Related Songs