Thenilum madhuram then kattayekkaal

Malayalam Hymn

Thenilum madhuram then kattayekkaal

Thenilum madhuram then kattayekkaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തേനിലും മധുരം തേൻ കട്ടയെക്കാൾ അതിമധുരം തിരുവചനം 1 ആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾ നിൻ വായിൻ വചനമെ എനിക്കു പ്രിയം പരദേശിയാമെൻ ഭവനത്തിൻ കീർത്തനവും ഉല്ലാസ ഘോഷവുമാം തിരുവചനം(2) 2 പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും നിൻ വചനം എന്നും സുസ്ഥിരമെ അതിന്റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേ അതിനാലെൻ യൗവ്വനം പുതുക്കിടുമെ(2) 3 എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽ എൻ ദാഹം തീർത്തിടും നീരുറവ ശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധം നൻമയിൻ അടയാളം നൽകിടുന്നു(2) 4 പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ല പ്രഭ ചൊരിയുന്നതു നിൻ വചനമത്രെ നിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻ നീതി സൂര്യനായെന്നും വിളങ്ങിടുമെ(2)

Related Songs