Yeshuve thirunaamamethra madhuram

Malayalam Hymn

Yeshuve thirunaamamethra madhuram

Yeshuve thirunaamamethra madhuram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ തിരുനാമമെത്ര മധുരം ഭൂമിയിലഗതിക്കെൻ-യേശുവേ! 1 ആശ്വാസം യേശു ഭവാൻ-ആരോഗ്യം രോഗിക്കുള്ളിൽ വിശ്വേ ബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി;- യേശുവേ… 2 ഖേദം ഒഴിക്കും ഭവാൻ ഭീതി അകറ്റും ഭവാൻ താതൻ മാതാവും ഭവാൻ നിത്യം അടിയ്ക്കല്ലോ;- യേശുവേ… 3 മന്നാ മന്നായും ഭവാൻ-എന്നാചാര്യ രാജൻ നീ എന്നും സഖി ജീവൻ നീ-എൻ ഭാഗ്യവും നീയല്ലോ;- യേശുവേ… 4 സങ്കേതമേ മലയേ-എൻ ഖേടയം വഴി നീ എൻ കർത്താവേ ഭർത്താവേി എൻജീവനും ഇടയൻ;- യേശുവേ… 5 നിക്ഷേപം ലക്ഷ്യം ഭവാൻ-രക്ഷാസ്ഥലം ശിരസ്സേ രക്ഷാകരൻ ഗുരുവേ സാക്ഷി മദ്ധ്യസ്ഥനും നീ;- യേശുവേ… 6 എന്നിൽ നിന്നേ സ്തുതിപ്പാൻ-ഒന്നും ത്രാണിയിങ്ങില്ലേ നിന്നെ വന്നു കണ്ടെന്നും - നന്നേ പാടും അടിയൻ;- യേശുവേ… 7 അത്തൽ കൂടാതെ കർത്താ ചേർത്തീടേണം അങ്ങനെന്നെ മൃത്യു പിരിക്കുവോളം കാത്തിടേണമേ പ്രിയൻ;- യേശുവേ… 8 നിത്യം അഗതി തിരുസ്തോത്രം-സ്വർഗ്ഗ ധ്വനിപ്പാൻ സത്യം വിടാതെ ഓടിയെത്തും-തിരുകൃപയാൽ;- യേശുവേ...

Related Songs