Yeshuvin naamam athisreshtame

Malayalam Hymn

Yeshuvin naamam athisreshtame

Yeshuvin naamam athisreshtame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവിൻ നാമം അതിശ്രേഷ്ടമേ ചേർന്നുപാടി ഘോഷിച്ചാരാധിക്കാം തൻ ഉപകാരങ്ങൾ ഓർത്തുകൊണ്ട് ആരാധിക്കാം നമുക്കേവർക്കുമേ;- 2 എൻപേർക്കായ് ക്രൂശതിൽ തറയ്ക്കപ്പെട്ടു കല്ലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടു മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റു യേശു പിതൃസവിധേ ഇന്നും ജീവിക്കുന്നു;- 3 നാൾതൊറും ഭാരങ്ങൾ ചുമക്കുന്നവൻ ഉദ്ധാരണങ്ങളുടെ ദൈവം തന്നെ മരണത്തിൽ നിന്നുമുള്ള നീക്കുപോക്കുകൾ എന്റെ കർത്താവെ നിന്റെ കൈകളിൽ തന്നെ;- 4 വിശ്വസത്തിൻ പരിശോധനയിൽ ദാനിയേലിൻ ദൈവം കൂടെയുണ്ട് ശത്രുവിൻ കൈയ്യിൽ എന്നെ ഏല്പിക്കില്ല നാലാമനായ് അവൻ വെളിപ്പെടുമേ;- 5 രോഗങ്ങൾ പ്രശ്നങ്ങൾ നേരിട്ടെന്നാൽ കാക്കും കർത്തൻ തൻ കൃപയിൽ എന്നെ കൈവിടുകില്ല യേശു ഒരുനാളിലും നിത്യതയിൽ ഞാൻ എത്തുവോളവും;-

Related Songs