Malayalam Hymn
Nathha nin naamam ethrayo
Nathha nin naamam ethrayo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നാഥാ നിൻ നാമം എത്രയോ ശ്രേഷ്ഠം! മഹോന്നതം!
സൗരഭ്യം തൂകും തൈലം പോൽ രമ്യം മനോഹരം
2 താവക നാമം പാപിക്കു നൽകുന്നു സാന്ത്വനം
സ്വൈര്യനിവാസം കണ്ടതിൽ മേവുന്നു നിൻ ജനം
3 നിന്നെയുൾത്താരി'ലോർക്കയെന്നു'ള്ളതു കൗതുകം
ധന്യമെൻ കൺകൾ കാണുകിൽ നിൻ തൃമുഖാംബുജം
4 നിൻ ആത്മസാന്നിദ്ധ്യം തുലോം ആശ്വാസ ഹേതുകം
ദൃശ്യ സംസർഗം വിശ്രമം മാമക വാഞ്ചിതം
5 ദുഃഖിതരിൻ പ്രത്യാശ നീ പാപികൾക്കാശ്രയം
സാധുക്കളിൻ സന്തോഷവും നീ താൻ നിസ്സംശയം
6 വിസ്മയം നീ ഈ സാധുവെ സ്നേഹിച്ചതീ ദൃശം
സ്നേഹിക്കും ആയുരന്തം ഞാൻ നിന്നെയന്യാദൃശം
7 സ്നേഹ'പയോനിധേ കൃപാ സാഗരമെസ് തവം
യേശുമഹേശ! തേ ബഹുമാനം സമസ്തവും