Malayalam Hymn
Nathha nin munpil vannidunnu
Nathha nin munpil vannidunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നാഥാ നിൻ മുൻപിൽ വന്നിടുന്നു
കരുണാർദ്ര മിഴികൾ തുറക്കേണമേ
കനിവിൻ കരങ്ങൾ നീട്ടിയെന്നെ
കനിവോടു ചേർത്തണച്ചീടണമെ
ഹൃദയം നുറുങ്ങുന്നോരേവരേയും
പാദാന്തികെ ചേർത്തു ശാന്തിയേകി
രോഗികൾക്കെല്ലാം സൗഖ്യമതായും
നൊമ്പരമാനസർക്കാശ്വാസമായും
തിരുസ്നേഹമേകി നടത്തേണമേ
ആത്മാവിനാനന്ദദായകമാം
കുളിരായ് പുതുമഴയായ് നീ വരണേ
വചനമാം തെന്നലാൽ തഴുകി നീയെന്നും
തിരുജീവനാലെന്നെ നയിക്കേണമേ
പുതുജീവനേകി നിറയ്ക്കേണമേ