Yeshuvinte sannidhiyil vannidunnu

Malayalam Hymn

Yeshuvinte sannidhiyil vannidunnu

Yeshuvinte sannidhiyil vannidunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവിന്റെ സന്നിധിയിൽ വന്നിടുന്നു ഞാൻ യേശുവിന്റെ സന്നിധിയിൽ കുമ്പിടുന്നു ഞാൻ എൻ പ്രാർത്ഥന കേട്ടെനിക്കുത്തരം നൽകുന്ന എൻ പ്രിയനിൽ എന്നും ആനന്ദിക്കും ഈ മരുയാത്രയിൽ വഴി നടത്തീടുന്ന എൻ പ്രിയനിൽ എന്നും ആശ്രയിക്കും. 2 തിരുവചനം എന്നും ഞാൻ അനുസരിച്ചു ജീവിക്കാൻ തിരുകൃപയിൽ എന്നെനാഥാ നടത്തീടേണമേ 3 തിരുവചനം എന്നുംഞാൻ ഭൂവതിൽ ഘോഷിക്കുവാൻ തിരുകൃപ അടിയനിൽ പകർന്നിടേണമേ 4 തിരുവചനം ധ്യാനിക്കുമ്പോൾ എന്റെ ഉള്ളിൽ ആനന്ദം തിരുവചനം മാത്രമാണെനിക്ക് ആശ്രയം 5 തിരുഹിതം ചെയ്തീടുവാൻ സമർപ്പിക്കുന്നു നാഥനെ തിരുഹിതം അടിയനിൽ നിവർത്തിക്കേണമേ

Related Songs