Nathha nin sannidhe vannidunnu

Malayalam Hymn

Nathha nin sannidhe vannidunnu

Nathha nin sannidhe vannidunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാഥാ നിൻ സന്നിധെ വന്നിടുന്നു എന്നെ നിൻ പാദപീഠെ സമർപ്പിക്കുന്നു നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻ കൊതിയോടെ കാത്തിടുന്നു കാഹള നാദത്തിനായി ഓർത്തിരുന്നു കാതുകൾ നിൻ വിളിക്കായ് കാന്താ നിൻ കാഹളം മുഴക്കേണമേ അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേ നിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേ ജീവിത ഭാരങ്ങൾ ഏറിയപ്പോൾ മനം നൊന്തു നീറിയപ്പോൾ ജീവനും നന്മയും നല്കിയെന്നെ സാന്ത്വനമായി മരുവിൽ നടത്തി എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകി വേഗത്തിലെന്നെ ചേർത്തീടുവാൻ വരുമെന്നുരച്ചവനെ വന്നു നിൻ രാജ്യമതിൽ വാഴുവാൻ കൊതിയോടെ കാത്തീടുന്നെന്നേശുവേ നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ

Related Songs