Athyunnathan than marravil vasikkum

Malayalam Hymn

Athyunnathan than marravil vasikkum

Athyunnathan than marravil vasikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അത്യുന്നതൻ തൻ മറവിൽ വസിക്കും ഭൃത്യരെത്ര സൗഭാഗ്യശാലികൾ! മൃത്യുഭയം മുറ്റുമകന്നു പാടും അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ ഇദ്ധരയിൽ നിശ്ചയമായ് (2) 2 സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ നിർഭയനായ് സന്തതം വാഴും ഞാൻ ഘോരതര മാരിയോ കൊടുങ്കാറ്റോ കൂരിരുട്ടോ പേടിപ്പാനില്ലൊന്നും;- 3 ദൈവമെന്റെ സങ്കേതവും കോട്ടയും ദിവ്യസമാധാനവും രക്ഷയും ആപത്തിലും രോഗദുഃഖങ്ങളിലും ആശ്വാസവും സന്തോഷ ഗീതവും;- 4 സ്നേഹിതരും ബന്ധുമിത്രരേവരും കൈവിട്ടാലും ഖേദിപ്പാൻ എന്തുള്ളു വാനം ഭൂമി മാറിപ്പോയീടിലും തൻ വാഗ്ദത്തമോ നിൽക്കും സുസ്ഥിരമായ്;-

Related Songs