Dutha sanjchayathin naduvil vasikkum

Malayalam Hymn

Dutha sanjchayathin naduvil vasikkum

Dutha sanjchayathin naduvil vasikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൂതസഞ്ചയത്തിൻ നടുവിൽ വസിക്കും ആരാധനക്ക് യോഗ്യൻ യേശുവേ ആദ്യനും അന്ത്യനും ആയവനെ അടിയങ്ങൾ അങ്ങയെ ആരാധിക്കുന്നു നീ പരിശുദ്ധൻ പരമോന്നതൻ അറുക്കപ്പെട്ടു മറുവിലയായി ദൈവ കുഞ്ഞാടെ മഹത്വം നിനക്ക് സ്തുതിയും സ്‌തോത്രവും നിനക്ക് 2 തത്വത്തിൻ മുദ്രയും ദൈവ സ്വരൂപനും സർവ്വ സൃഷ്ടിക്കും ആദ്യ ജാതനെ സിംഹാസനത്തിനും വാഴ്ചകൾക്കും അധിപനായവനെ വണങ്ങുന്നു;- 3 ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ പാപങ്ങൾ കഴുകി മകനാക്കി രക്ഷയിൻ സന്തോഷം തന്നവനെ ആരാധിക്കുന്നു അങ്ങയെ ഞാൻ;-

Related Songs