Malayalam Hymn
Athyunnathan maravil sarvvashakthan
Athyunnathan maravil sarvvashakthan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അത്യുന്നതൻ മറവിൽ സർവ്വശക്തൻ നിഴലിൽ
അനുദിനവും പാർത്തിടുന്നോരേവരും ഭാഗ്യവാന്മാർ
ആശ്രയ ശൈലമവൻ ആനന്ദദായകനും
ആരിലുമെൻ അന്തരംഗം അറിയുന്ന വല്ലഭനും
അവനിയിൽ വന്നണയും അനർത്ഥങ്ങളാകെയവൻ
അതുല്യമാം തൻ ശക്തിയതാൽ അകറ്റിടും വൻ കൃപയാൽ
ആയിരമായിരങ്ങൾ താളടിയായെന്നാലും
ആത്മനാഥൻ ഭുജബലത്താൽ താങ്ങിടും ഭദ്രമായി
അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയാൽ
അനർത്ഥമൊന്നും ഭവിക്കയില്ല ബാധകൾ അടുക്കുകില്ല