Shashvathamaam paaraye

Malayalam Hymn

Shashvathamaam paaraye

Shashvathamaam paaraye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശാശ്വതമാം പാറയെ നിത്യ ജീവ ഉറവയെ ജീവ ധാര ഒഴുകിവന്ന ദൈവ തേജസ്സിൻ പ്രഭേ പാപ ശാപ ബന്ധനങ്ങൾ അഴിച്ചെടുത്ത നരപതി ജഡമെടുത്തു നാരീപുത്ര- നായി വന്ന സന്തതി ആഴി ഊഴി മുഴുവനും തൻ വാക്കിനുളവായ് വന്നത് വാന മേഘേ സ്വർഗ്ഗ സീമകൾ മെനഞ്ഞൊരുക്കിയ സൂനുവേ മരുവിൽ ജീവ മന്നയായി പെയ്തിറങ്ങിയ അന്നമേ പാറയിൽ തേൻ അരുവിയായി ഒഴുകിവന്ന തീർത്ഥമേ വീണ്ടെടുപ്പിൻ വിലയായ് സ്വന്ത രക്തം ചിന്തിയ പുണ്യമേ തുള്ളിപോലും ബാക്കി വയ്ക്കാ.... തൂറ്റിതന്ന മഹിമയെ ആയിരം പതിനായിരങ്ങളിൽ അതിസുകുമാരൻ പ്രഭോ ചെമ്പനിനീർ പുഷ്പ ശോഭ ഉള്ള എന്റെ മൽപ്രിയൻ മാനുവേലനായ മശിഹാ തമ്പുരാനാം യേശുവേ മോദമതി മോദ കുതുഹലം പാടി നിത്യം വാഴ്ത്തുമെ

Related Songs