Yeshu mahonnathane ninakku

Malayalam Hymn

Yeshu mahonnathane ninakku

Yeshu mahonnathane ninakku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു മഹോന്നതനെ നിനക്കു സ്തോത്രമുണ്ടാകയെന്നേക്കും-ആമേൻ 1 നീചരാം ഞങ്ങളെ വീണ്ടിടുവാൻ വാനലോകം വെടിഞ്ഞോടിവന്നു താണുനരാകൃതി പൂണ്ടതിനെ പ്രാണനാഥാ നിനച്ചാദരവായ്;- യേശു... 2 വാനസേനാദികളിൻ സ്തുതിയും ആനന്ദമാം സ്വർഗഭാഗ്യമതും ഹീനരായിടുമീ ഞങ്ങളുടെ ഊനമകറ്റുവാനായ് വെടിഞ്ഞോ;- യേശു... 3 ഭൂതലേ ദാസനായ് നീ ചരിച്ചു പാപികളെ കനിവായ് വിളിച്ചു നീതിയിൻ മാർഗമെല്ലാമുരച്ചു വേദനയേറ്റവും നീ സഹിച്ചു;- യേശു... 4 പാപനിവാരകനായ നിന്മേൽ പാപമശേഷവുമേറ്റുകൊണ്ട് പാപത്തിൻ യാഗമായ് ചോര ചിന്തി പാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു;- യേശു... 5 ഈയുപകാരമെന്റെ മനസ്സിൽ സന്തതമോർത്തു നിന്നോടണഞ്ഞു ലോകയിമ്പങ്ങളെ തള്ളീടുവാൻ നീ കൃപ ചെയ്ക ദിനംപ്രതി-മേ;- യേശു...

Related Songs