Engo chumannu pokunnu

Malayalam Hymn

Engo chumannu pokunnu

Engo chumannu pokunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എങ്ങോ ചുമന്നു പോകുന്നു! കുരിശുമരം എങ്ങോ ചുമന്നു പോകുന്നു! 1 എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്റെ അംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ;- 2 പാപികളാലെ വന്ന ഭാരച്ചുമടോ? ഇതു ദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ;- 3 ഭാരം വഹിപ്പാനേതും-കായബലമില്ലാതെ പാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ;- 4 കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്റെ മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ;- 5 കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽ പൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു;- 6 വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരു വീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്;- 7 മാതാവാതുര തന്റെ ജാതി ജനങ്ങളോടും മായമില്ലാതെ നാരികൂട്ടം വിലാപമോടും;- 8 കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ? എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?;- 9 കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ? ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ;- 10 നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്റെ ദാസർ നാശം ഒഴിവാൻ-ഈ ചുമടും എടുത്തു;-

Related Songs