Malayalam Hymn
Varumennura cheythavan orunaal
Varumennura cheythavan orunaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വരുമെന്നുര ചെയ്തവൻ ഒരുനാൾ വരുമേ വാനിൽ
തൻ വൃതരെ ചേർക്കാനായ് നാം അറിയാത്തൊരു നാളിൽ (2)
ക്ഷണികം ഈ ദുഃഖമതെല്ലാം അന്നാളിൽ മാറും
ആ സ്നേഹത്തീരമതിൽ നാം ആനന്ദിച്ചീടും (2)
ആ നാളതോർത്തു പാടാം ഹല്ലേലൂയാ
ആ നല്ല നാഥനെ വാഴ്ത്താം ഹല്ലേലൂയാ.. (2) (വരുമെന്നുര)
ബുദ്ധിയുള്ള കന്യകയെപ്പോൽ വിളക്കെടുത്തീടാം..
ആത്മാവിൻ എണ്ണ നിറച്ചങ്ങൊരുങ്ങിടാം ...(2)
പ്രാർത്ഥനയാൽ ഉണർന്നിടാം കാഹളധ്വനി കേട്ടിടാം (2)
കാന്തന്റെ വിരുന്നിലൊന്നായ് ആനന്ദിച്ചീടാം (2);-
കറയില്ലാ വെണ്മവസ്ത്രം മീതെ ധരിച്ചീടാം
വചനത്താൽ ഉള്ളം ശുദ്ധീകരിച്ചിടാം (2)
സ്വർഗ്ഗീയ നാടതിൽ അനന്തമാം നാളതിൽ (2)
തൻപ്രിയ കാന്തയായങ്ങാനന്ദിച്ചീടാം (2)