Nirantharam njan vazhtheedume

Malayalam Hymn

Nirantharam njan vazhtheedume

Nirantharam njan vazhtheedume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നിരന്തരം ഞാൻ വാഴ്ത്തീടുമേ നിത്യനാം എൻ യഹോവയെ അനുദിനം തൻ നന്മകൾക്കായ്‌ ആയിരം സ്തോത്രങ്ങളർപ്പിച്ചീടാം നാം സ്തോത്രം ചെയ്തിടാം ഗീതം പാടിടാം യഹോവ നല്ലവനല്ലോ ഹല്ലേലൂയ്യാ പാടിടാം പിൻപേ ഗമിച്ചീടാം അല്ലലെല്ലാം തീർക്കും കർത്തന് 2 ഈ ലോകജീവിതകാലമെല്ലാം കൺമണിപോലെ കാത്തല്ലോ കാരുണ്യമാം തൻ തിരുക്കരത്താൽ മാറോടണച്ചെന്നെ പാലിച്ചല്ലോ 3 എൻ ഇമ്പ തുമ്പകാലങ്ങളിൽ നിൻ ഇമ്പസ്വരം കേട്ടല്ലോ സ്നേഹ പ്രതീകമാം യേശുനാഥാ സ്നേഹത്തിൻ പാതയിൽ നയിച്ചീടണേ 4 ഞാനോ ലോകാവസാനത്തോളം കൂടെയുണ്ടെന്നുരച്ചോനെ ഭാരങ്ങൾ തീർത്തെന്നെ‍ ചേർത്തീടുവാൻ കർത്താവേ വേഗം നീ വന്നീടണേ

Related Songs