Malayalam Hymn
Karthadhikarthan krooshil shaapam elkkayo
Karthadhikarthan krooshil shaapam elkkayo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കർത്താധികർത്തൻ ക്രൂശിൽ ശാപമേൽക്കയോ
നീട്ടിയോ കാൽകരങ്ങളാണികൾക്കായി
മുൾമുടി ചൂടിയോ തൻ പൊൻ ശിരസ്സതിൽ
കൺകൾ നിറയുന്നു തൻ സ്നേഹമോർക്കുമ്പോൾ
1 പാപാന്ധകാരത്തിൽ ഞാനന്ധനായ് തീർന്നു
സ്വർഗ്ഗീയ ദർശനമെനിക്കു നഷ്ടമായ്
എൻ നാഥനാകർഷിച്ചു ക്രൂശിലേക്കെന്നെ
സ്വർഗ്ഗീയ സ്നേഹമിപ്പോളെന്റെ അംശമായ്;- കർത്താധി…
2 ദുഷ്ടരിന്നാണിയേറ്റപൊൻകരം നീട്ടി
മാർവ്വോടണച്ചു എന്നെ പൊന്നു രക്ഷകൻ
അനന്യനായവനെന്നോടുകൂടെയാം
ആനന്ദമേറുന്ന മരുപ്രയാണത്തിൽ;- കർത്താധി…
3 നിന്ദകളോ പഴികളോ ദുഷികളോ
സഹിച്ചിടാം ഞാനെന്റെ പ്രാണപ്രിയനായ്
ഈ ലോക സ്ഥാനമാനം വേണ്ടെനിക്കിനി
സ്വർല്ലോക പൗരൻ ഞാനെന്നാശ ക്രിസ്തുവിൽ;- കർത്താധി…
4 സർവ്വാഗ സുന്ദരനാമെന്റെ വല്ലഭൻ
മേഘത്തിൽ വീണ്ടും വേഗമാഗമിച്ചിടും
വേഗത്തിൽ ഞാൻ പറന്നുപോകുമക്കരെ
പ്രതാശ വർദ്ധിയ്ക്കുന്നെൻ പ്രിയനെ കാണാൻ;- കർത്താധി…