Malayalam Hymn
Kalvari krooshil ninakkaay - kaividukayilla
Kalvari krooshil ninakkaay - kaividukayilla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കാൽവറി ക്രൂശിൽ നിനക്കായ്
രക്തം ധാരയായ് ചിന്തിയില്ലോ
എൻ അടിപ്പിണരാൽ സൗഖ്യം
നിനക്കെന്നുമുള്ളതല്ലോ
കൈവിടുകയില്ല ഞാൻ നിന്നെ
കൂരിരുൾ താഴ്വരയതിൽ
ഏകയായ് നീ സഞ്ചരിക്കിലും
ദീപമായ് ഞാൻ ചാരെയുണ്ടല്ലോ (2)
2 ഗതസമന തോട്ടത്തിൽ
എൻ വിയർപ്പ് രക്തത്തുള്ളിയായ്
പിതാവിന്റെ ഹിതത്തിനായ്
എന്നെ മുറ്റും ഏല്പ്പിച്ചുവല്ലോ;- കൈവിടുക…
3 ദാഹിച്ചു കുരിശിൽ കേണു
എൻ ഹൃത്തിടം നിന്ദയാൽ തകർന്നു
അഞ്ചു കായങ്ങൾ വഴിയായ്
പാഞ്ഞല്ലോ വീണ്ടെടുപ്പിൻ നിണം;- കൈവിടുക…
4 ശിരസ്സിൽ മുള്ളാഞ്ഞടിച്ചു
കൈകാൽകൾ ആണിയാൽ തറച്ചു
സ്വന്തതോളിൽ തലചായിച്ചു
നിന്നെ മഹത്വത്തിൽ എത്തിക്കുവാൻ;- കൈവിടുക…