Malayalam Hymn
Aarithaa ithu aarithaa krooshil
Aarithaa ithu aarithaa krooshil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആരിതാ ഇതു ആരിതാ ക്രൂശിൽ കാണുന്നതാരിതാ
ദൈവ സ്നേഹത്തിൻ പൂർണ്ണതയാകും
സ്‌നേഹത്തിന്റെ രൂപമെ
താതൻ മഹത്വ സാന്നിദ്യം വിട്ടു പാപിയിൻ രൂപമെടുത്തു
പാപത്തിൽ വീണുപോയെന്നെ വീണ്ടെടുത്ത ദൈവ കുഞ്ഞാടെ
പുറജാതിയാം നമ്മെ കൃപയിൽ നയിച്ച താതൻ സ്നേഹമേ
ധൈര്യത്തോടെ കൃപാസനെ വരാൻ കൃപ തന്ന സ്നേഹമേ
ശിഷ്യരിൻ പാദം കഴുകി എളിയൊരു ദാസനെപ്പോലെ നീ
ആദിവ്യമാകും സൗമ്യത എൻ്റെ ഉള്ളിൽ നിറയ്ക്കും സ്നേഹമേ
ഈ അപ്പം എന്റെ ദേഹിയും വീഞ്ഞ് എൻ നിണത്തിൻ പുതുനിയമം
പുതുവാനഭു പുലരും വരെ ഓർപ്പിക്കും താതൻ സ്നേഹത്തെ
എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്നുള്ള
പുനരുദ്ധാന വാഗ്‌ദത്തം ഈ മേശമേൽ ഓർപ്പിക്കുന്നിതാ
Similar tune of "ആരിതാവരുന്നാരിതാവരുന്നേശു"