Darshanam thaa daivame nin hitham

Malayalam Hymn

Darshanam thaa daivame nin hitham

Darshanam thaa daivame nin hitham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദർശനം താ ദൈവമേ നിൻ ഹിതം നിറവേറ്റിടാൻ ദൗത്യ പൂർണ്ണരായ് മേവിടാൻ നൽ ദാസരായിഹെ പാർക്കുവാൻ ദൈവരാജ്യവും നീതിയും വരുവാൻ സ്വർഗ്ഗശാന്തിയും സമ്മോദവും പുലരാൻ 2 അനുരഞ്ജനവും ഐകമത്യവും ഞങ്ങളിൽ വളർന്നിടുവാൻ ത്രിത്വത്തിൻ ഏകമാം നിൻ ദിവ്യ ഭാവം കൈവരാൻ ദൈവമക്കളെന്നോർത്തിടാൻ ഞങ്ങൾ യോഗ്യമാം ഫലമേകിടാൻ നിന്റെ സ്നേഹം ഞങ്ങളിൽ സംപൂർണ്ണമായിടാൻ 3 പാപബോധവും നീതി സാരവും ഞങ്ങളിൽ വളർന്നിടുവാൻ നിൻ വരവിൻനാൾ വരെയും നിൻ വിശുദ്ധിയിൽ മേവിടാൻ താവകാത്മവേകി ഞങ്ങളിലാത്മജ്ഞാനം നിറച്ചിടാൻ നിൻ മഹത്വ പൂർണ്ണതയ്ക്കായ് അർപ്പണം ചെയ് വാൻ 4 ദൈവ ദാനമാം ധന്യഭൂവിൽ ചാരുത നിലനിർത്തുവാൻ ഇരുളിൻ കോട്ടകൾ തകർത്തിടാൻ ബലമിതമേകും താതനേ വിഭവ ചൂഷണമരുതെന്നോർപ്പാൻ ജനതയിൽ കൃപയേകുക നിൻ ഹിതം സമ്പൂർണ്ണമായി ഭൂവിലേറ്റുവാൻ

Related Songs