Malayalam Hymn
Karthavil naam santhoshippin
Karthavil naam santhoshippin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവിൽ നാം സന്തോഷിപ്പിൻ സന്തോഷിച്ചീടിൻ
എല്ലായ്പോഴും തൻ നാമം നാം ആരാധിച്ചീടാം
തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
സ്തോത്രഗീതം പാടി വാഴ്ത്താമാനന്ദത്തോടെ
യോഗ്യനാണവൻ നിത്യം യോഗ്യനാണവൻ
കീർത്തനങ്ങൾ പാടി വാഴ്ത്താൻ യോഗ്യനാണവൻ
മാരിവില്ലിൻ ശോഭവെല്ലും സൂര്യതേജസ്സാണവൻ
കാണുമീ പ്രപഞ്ചമെല്ലാം തൻ കരത്തിൻ ചാതുര്യം
കാലമെത്രയേറിയാലും ലോകമാകെ മാറിയാലും
മാറുമോ തൻ വൻ പ്രതാപം ലേശവും മഹാശ്ചര്യം
ഏകനാം തൻ പുത്രനെയീ പാരിലേക്കയച്ചതാം
ഏകദൈവത്തിന്റെ സ്നേഹം ഏവരും പുകഴ്ത്തിടാം
ക്രൂശിലെ തൻ ചോരയാലെ സർവ്വപാപം പോക്കി നമ്മെ
നിത്യ ജീവനംശിയാക്കി തീർത്തതാൽ നാമുല്ലസിക്കാം