Modam athimodam modam he

Malayalam Hymn

Modam athimodam modam he

Modam athimodam modam he lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പല്ലവി മോദം അതിമോദ മോദം ഹേ വാഗ്ദത്ത കാലം സാദരമണഞ്ഞീടുന്നഹോ അനുപല്ലവി ജാതിഭേദ വാദം തീർന്നു ജാതികളൊന്നായിടുന്നു യൂദജാതിയും മുതിർന്നു ജാതമോദം പാടിടുന്നു മോദം... അന്നു കാനനങ്ങൾ പൂക്കുമേ-സീയോന്റെ മക്കൾ നന്ദിയോടു പാടിയാർക്കുമേ അന്നു സുവിശേഷക്കൊടി-മന്നിടേ ജയം കൊണ്ടാടി ഉന്നതമായ് മിന്നും ജനം-സന്നുതി പാടി വസിക്കും;- മോദം… അന്നു സീയോനിൽ നിന്നുണ്ടാകും-ആജ്ഞാവിശേഷം മന്നിടമെല്ലാമതു കേൾക്കും മന്നവർ മന്ത്രി പ്രജകൾ-എന്നിവരെല്ലാവരിലും ഒന്നുപോലാവസിച്ചീടും-വന്നു സത്യാനുഗ്രഹങ്ങൾ;- മോദം… കാട്ടുപാമ്പോടൊത്തു മേളിക്കും-കുട്ടികളെന്നാൽ വാട്ടമുണ്ടാകയില്ലേതുമേ കാട്ടു പുലികളും ആട്ടിൻ-കൂട്ടവുമൊന്നിച്ചു മേയും നാട്ടിലെല്ലാ നന്മകളും പുഷ്ടിയായി വർദ്ധിച്ചീടും;- മോദം… വാളു കുന്തങ്ങൾക്കില്ലാവശ്യം-കൊഴുക്കളാക്കി ചാലുപോക്കാനാക്കുമായവ നാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കും വാളെടുക്കയില്ലാരുമേ-ചേലുകേടില്ലെന്നിനുമേ;- മോദം… ഹാലേലൂയ്യാ ഗീതം പാടുമേ-യരുശലേമും ഹാലേലൂയ്യാ രാഗം പാടുമേ ഹാലേലുയ്യാ വാനത്തിലും-ഹാലേലുയ്യാ ഭൂമിയിലും ഹാലേലുയ്യാ മാലാഖമാർ ചൊല്ലുമേ മാനുഷരെല്ലാം;- മോദം…

Related Songs