Athimodam ninthiru sannidhiya

Malayalam Hymn

Athimodam ninthiru sannidhiya

Athimodam ninthiru sannidhiya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അതിമോദംനിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽ സ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികം 1 തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻ തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻ 2 മമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികം 3 അരുണോദയസമയം പാരിൽ പതഗഗണം പാടുന്നു തിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേ 4 അരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻ അഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേ 5 ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽ ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ രീതി:അതിരാവിലെ തിരുസന്നിധി

Related Songs