Malayalam Hymn
Ninthiru vachanathil
Ninthiru vachanathil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നിന്തിരു വചനത്തിൽ
നിന്നത്ഭുത കാര്യങ്ങൾ
ചന്തമായ് ഗ്രഹിപ്പതിന്നു
നിൻ തുണ നൽകീശോ
2 അന്ധകാര രാജനെന്റെ
ചിന്ത കലക്കാതെ
കാന്താ നിൻ ചിന്തയെന്നിൽ
തന്നാദ്യന്തം പാലിക്ക
3 സത്യവചനത്തിൽ നിന്നു
നിത്യ ജീവവാക്യം
ചിത്തേ പതിപ്പിച്ചീടുക
ശുദ്ധാത്മ നായകാ
4 വിശ്വാസത്തോടെന്നുള്ളിൽ
നിൻ നിശ്വാസമൊഴികൾ
നിശ്ചയമായ് കലർന്നെനി-
ക്കാശ്വാസമുണ്ടാവാൻ;-