Sthuthi dhanam mahima

Malayalam Hymn

Sthuthi dhanam mahima

Sthuthi dhanam mahima lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതി ധനം മഹിമ സകലവും നിനക്കേ സ്തുതികളിൽ വസിക്കും പരിശുദ്ധപരനേ 1 സുരപുരിയിൽ നിൻ ജനകൻ തന്നരികിൽ പരിചൊടുല്ലസിച്ചു വസിച്ചിരുന്നവൻ നീ നരകുല വിനകൾ പരിഹരിച്ചിടുവാൻ ധരണിയിൽ നരനായ് അവതരിച്ചവൻ നീ 2 ഉലകിതിലിതുപോൽ മലിനത ലേശം കലരാതൊരുവനെ കാൺമതില്ലനിശം അതിഗുണമിയലും രമണീയനാം നിൻ പദതളിരിണകൾ വണങ്ങി ഞാൻ സ്തുതിക്കും 3 അടിമുടി മുഴുവൻ മുറിവുകളേറ്റു കഠിനമാം വ്യഥയാൽ തകർന്നു നിൻ ഹൃദയം നിണമെല്ലാം ചൊരിഞ്ഞെൻ കലുഷതയകറ്റി നിതമിതു മനസ്സിൽ നിനച്ചു ഞാൻ സ്തുതിക്കും 4 ഗിരിമുകളിൽ വൻ കുരിശിൽ വച്ചുറക്കെ കരഞ്ഞു നിന്നുയിർ നീ വെടിഞ്ഞുവെന്നാലും മരണത്തെ ജയിച്ചു, ഉയിർത്തെഴുന്നേറ്റു പരമതിൽ വാഴും പരമരക്ഷകൻ നീ 5 പരമതിലുമീ ധരയിതിലും നിൻ പരിശുദ്ധനാമം പരമപ്രധാനം അഖിലരും വണങ്ങും തവ തിരുമുമ്പിൽ അടിപണിയുന്നു വിനയമോടടിയൻ ഇതുവരെയെന്നെ കരുതിയ : എന്ന രീതി

Related Songs