En prananathaneshu vanniduvan

Malayalam Hymn

En prananathaneshu vanniduvan

En prananathaneshu vanniduvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ പ്രാണനാഥനേശു വന്നിടുവാൻ എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി എന്നും സാനന്ദം വാണിടുവാൻ 1 സൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ! 2 അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽ 3 മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം

Related Songs