Malayalam Hymn
Yeshu kayyil maa svairam than
Yeshu kayyil maa svairam than lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു കയ്യിൽ മാ സ്വൈരം തൻ മാർവ്വിലെൻ ക്ഷേമം
തൻ സ്നേഹത്തണലിലെൻ ദേഹി മേവും സ്വസ്ഥം
ദൂത സ്വരം വീശുന്നു തേജസ്കരയുടെ
പളുങ്കു കടലിന്മേൽ ഇമ്പ ഗീതമോടെ
യേശു കയ്യിൽ മാ സ്വൈരം തൻ മാർവ്വിലെൻ ക്ഷേമം
തൻ സ്നേഹത്തണലിലെൻ ദേഹി മേവും സ്വസ്ഥം
യേശു കയ്യിൽ മാ സ്വൈരം ആകുല വിഹീനം
ലോക പരീക്ഷ, പാപം ദ്രോഹിച്ചിടാ നൂനം:
ദുഃഖത്തിൻ വരൾച്ചയും സംശയം, ഭയവും
നീങ്ങി സുഖമണയും സ്വാതന്ത്ര്യം മോദവും;- യേശു…
പ്രേമ സങ്കേതം യേശു എൻ പേർക്കുയിർ വിട്ടു
പൂർവ്വിക പാറമേലെൻ സ്ഥാനം നല്ലുറപ്പു
ക്ഷാന്തിയിൽ ഞാൻ നില്ക്കട്ടെ രാത്രി കഴിവോളം
പ്രഭാത ശോഭ സ്വർണ്ണ തീരത്തുദിപ്പോളം;- യേശു…