Nashtangalilum patharidalle

Malayalam Hymn

Nashtangalilum patharidalle

Nashtangalilum patharidalle lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ; ഞാൻ എന്നും നിന്റെ ദൈവം നീ എന്നും എന്റെതാണേ (2) 2 നിന്റെ വിശ്വാസമോ ഭംഗം വരികയില്ല അതു പ്രാപിച്ചിടും നിശ്ചയം (2) അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2);- നഷ്ട... 3 നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോ അല്ലല്ല ഈ വേദന (2) നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻ അല്ലയോ ഈ ശോധന(2);- നഷ്ട... 4 നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലും പിന്മാറിപ്പോയീടല്ലേ (2) പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ യേശു എന്നും നിന്റെ കൂടെ (2);- നഷ്ട...

Related Songs