Pokamini namuku pokamini

Malayalam Hymn

Pokamini namuku pokamini

Pokamini namuku pokamini lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പോകാമിനി നമുക്കു പോകാമിനി കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി പോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെ പാടാം നവീന സംഗീതങ്ങളാർപ്പോടെ 1 നാടില്ലാ വീടില്ലാ കൂടുമില്ല കൂടെ വരാനേറെയാളുമില്ല മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ ഏനമില്ലെങ്കിലുമാനന്ദമേ നമുക്കു;- 2 കഷ്ടതയാകുന്ന നൽവരത്തെ അപ്പൻ നമുക്കായിങ്ങേകിയല്ലോ തൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രം ഒക്കെ കുടിച്ചു നാം അക്കരെ പോകണം;- 3 കുഞ്ഞാടിനെയെങ്ങും പിൻതുടരാം കന്യകമാരാകും നാമേകരും കുന്നുമലകളും വന്യമൃഗങ്ങളും ഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ;- 4 കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാം ഭള്ളും സഹിക്കണം നാമിനിയും ഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്ന കള്ളസഹോദരരുള്ളതിനാൽ വേഗം;-

Related Songs