Malayalam Hymn
Krushil kandu njan nin snehatte
Krushil kandu njan nin snehatte lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-
ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)
പകരം എന്തു നൽകും ഞാനിനി-
ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)
2 സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-
അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)
പകരം എന്തു നൽകും ഞാനിനി-
നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)
3 നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-
ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)
പകരം എന്തു നൽകും ഞാനിനി-
അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ(2)
4 അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-
സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)
പകരം എന്തു നൽകും ഞാനിനി-
എന്നാരോഗ്യം നൽകുന്നു താതനായ്(2)
5 മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-
വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെ
പകരം എന്തു നൽകും ഞാനിനി-
ദേശത്തെങ്ങും പോകും സുവിശേഷവുമായ്(2)
പകരം എന്തു നൽകും ഞാനിനി-
ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ
പകരം എന്തു നൽകും ഞാനിനി-
നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ
പകരം എന്തു നൽകും ഞാനിനി-
അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ
പകരം എന്തു നൽകും ഞാനിനി-
എന്നാരോഗ്യം നൽകുന്നു താതനായ്
പകരം എന്തു നൽകും ഞാനിനി-
ദേശത്തെങ്ങും പോകും സുവിശേഷവുമായ്