Malayalam Hymn
Krushil kandu njan daiva snehathe
Krushil kandu njan daiva snehathe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെ
ക്രൂശിതനായൊരെൻ സ്നേഹ ഗാത്രത്തെ(2)
മരണത്തിൻ നിഴൽ വീണ താഴ്‌വരയിൽ
വലം കൈ നല്കി നാഥൻ എന്നെ രക്ഷിച്ചു;- ക്രൂശിൽ...
പീഡകളേറുമ്പോൾ നാഥൻ എൻ ആശ്വാസം
പാതകളിരുളുമ്പോൾ നാഥൻ എൻ നാളം(2 )
പാപ ഭാരത്താൽ എൻ മനം നീറുമ്പോൾ
പാപിയാമെന്നെ നീ മാറിലണച്ചീടും;- ക്രൂശിൽ...
കാൽവറി കുന്നിൽ തൻ ജീവൻ ബലി നൽകി
പാപിയാം ഏഴക്കായി പ്രാണനെ നൽകി(2)
വിശ്വാസമോടെ ഞാൻ നിന്നെ വിളിക്കുമ്പോൾ
കരുണയോടെന്നെ നിൻ കരങ്ങളിൽ ചേർത്തിടും;- ക്രൂശിൽ...