Malayalam Hymn
Kalvari krushil kanum snehathin
Kalvari krushil kanum snehathin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണത
ശത്രുവാം എന്നെ ദൈവം മിത്രമാക്കിയേ
രക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ
ദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്
ഘോരവിപത്തുകളിൽ എന്നെ താൻ
ശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടും
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ
2 ക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽ
എന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻ
നിന്ദയും ചുമന്നുപോം പാളയത്തിൻ പുറം
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ
3 തൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻ
തന്റെ മരണത്തോടങ്ങേകീഭവിക്കുവാൻ
ക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻ
ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻ
4 ഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെ
ഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽ
തീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോ
പെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോ
5 മുൻപടയായ് പിമ്പടയായ് അഗ്നിമേഘത്തൂണുകൾ
സൈന്യങ്ങളിൽ അധിപൻ കൂടെയുള്ളതാൽ
യുദ്ധം യഹോവയ്ക്കുള്ള-തെന്നോർത്തു കൊള്ളുക
തൻ സ്നേഹകൊടിക്കീഴിൽ ആർത്തു ഘോഷിക്ക